• Lenin Center, Kaloor, Kochi-17
  • Mon - Sat: 09.00am - 10.00 pm
  • Call us : 9188 633 315

About Us

Get to Know Us

കനിവ് പെയിൻ & പാലിയേറ്റീവ് എറണാകുളം

2015 മുതൽ എറണാകുളം ജില്ലയിൽ പ്രവർത്തനമാരംഭിച്ച സംഘടനയാണ് കനിവ്. 2017 മുതൽക്കാണ് റജിസ്റ്റേർഡ് സംഘടനയായി പ്രവർത്തനം വ്യാപിപ്പിച്ചത്. എറണാകുളം ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഇന്ന് കനിവിന് ശാഖകൾ ഉണ്ട്. ജില്ലയിൽ പരിശീലനം ലഭിച്ച ആയിരത്തോളം വളണ്ടിയർമാർ സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. ആദ്യകാലങ്ങളിൽ ശ്രീ. പി. രാജീവ് സംഘടനയുടെ ആദ്യ പ്രസിഡണ്ടായി ചുമതല ഏറ്റു. തുടർന്ന് ശ്രീ. സി. എൻ. മോഹനൻ 2025 വരെ സംഘടനയുടെ പ്രസിഡന്റിന്റെ ചുമതല വഹിച്ചു. ഇന്ന് ശ്രീ. എസ്. സതീഷ് 2025 മുതൽ സംഘടനായുടെ അധ്യക്ഷ സ്ഥാനം വഹിച്ചുവരുന്നു. വീടുകളിൽ ശയ്യാലoബരായി കിടക്കുന്ന ഏകദേശം 7,000 ത്തോളം രോഗികൾക്ക് കനിവിന്റെ വളണ്ടിയർമാർ പരിചരണം നൽകിവരുന്നു. ഇതുകൂടാതെ സംഘടനയുടെ നേതൃത്വത്തിൽ ജില്ലയുടെ നാനാഭാഗങ്ങളിലായി സൗജന്യമായി പ്രവർത്തിക്കുന്ന 23 ഫിസിയോതെറാപ്പി സെന്ററുകളും പ്രവർത്തിച്ചുവരുന്നു. ഏഷ്യയിൽ ഏറ്റവും അധികം സൗജന്യ ഫിസിയോതെറാപ്പി സേവനം നൽകുന്ന സന്നദ്ധ സംഘടനയ്ക്കുള്ള ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം കനിവിന് 2024ൽ ലഭിക്കുകയുണ്ടായി. ചടങ്ങിൽ പങ്കെടുത്ത ബുക്ക് ഓഫ് റെക്കോർഡ്സ് പ്രതിനിധി നടത്തിയ പരാമർശത്തിൽ കനിവ് നൽകിവരുന്ന കോടിക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സ സൗജന്യമായി നൽകിവരുന്നതിന്റെ ചിത്രം വരച്ചു കാട്ടുകയുണ്ടായി. കനിവിന് സ്വന്തമായി പതിനഞ്ച് പാലിയേറ്റീവ് വാഹനങ്ങൾ ഇന്ന് രംഗത്തുണ്ട്. ഹോം കെയർ പ്രവർത്തനങ്ങൾക്കും ഫിസിയോതെറാപ്പി സെന്റർ പ്രവർത്തനങ്ങൾക്കും വാഹനത്തിന്റെ സേവനം ഉപയോഗപ്പെടുത്തി വരുന്നു. സംസ്ഥാന സർക്കാർ ആരംഭിച്ച പാലിയേറ്റീവ് ഗ്രിഡ് കനിവിന്റെ സേവനം കൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ കൊച്ചി ഐ എം എയുടെ സന്നദ്ധ രക്തദാനത്തിനുള്ള വളന്ററി സംഘടനകൾക്കുള്ള അംഗീകാരം കഴിഞ്ഞ അഞ്ചുവർഷമായി കനിവിന് ലഭിച്ചു വരുന്നു.
Expert Nursing
Professional nurses deliver skilled, compassionate, round-the-clock medical and personal care.
Provide Home
Comfortable home environment offering safety, care, support, and compassionate living.
Quality Care
Compassionate, professional services ensuring comfort, safety, dignity, and wellbeing always.
Best Services
Reliable, compassionate support delivering professional care, comfort, and trusted assistance.
Best elderly care for your family


കനിവിന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ പുരസ്കാരം


ഈ നേട്ടങ്ങളും പുരസ്കാരങ്ങളും അംഗീകാരവും നേടിയെടുക്കുന്നതിന് കനിവിനെ സഹായിക്കുന്ന അഡ്വൈസറി ബോർഡ് 13 അംഗ കമ്മിറ്റിയാണ്. ഇതിനുപുറമേ അമ്പത് അംഗ അഡ്വൈസറി കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. കേരള സമൂഹത്തിന്റെ നാനാ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധിയായ സാംസ്കാരിക നായകന്മാർ കനിവിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായി തീർന്നിട്ടുമുണ്ട്. മുന്നോട്ടുള്ള പ്രയാണങ്ങളിൽ എല്ലാവരുടെയും സഹായസഹകരണം അഭ്യർത്ഥിക്കുന്നു.
Our Team

Kanivu Ernakulam District
Board of Directors

Mr. S Satheesh

President

Mr. M P Udayan

Secretary

Mr. T C Shibu

Member

Dr. Joe Joseph

Member

Dr. S Vineeth

Member

Mr. N S Anil Kumar

Member

Mr. K R Rajeesh

Member
Pain &
Palliative
Pain & Palliative Care
>
Pain &
Palliative
Pain & Palliative Care